Your Image Description Your Image Description

ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന ഫന്റാസ്റ്റിക്ക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്പ്‌സിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഇതിന് മുന്‍പ് റിലീസ് ചെയ്ത 4 ഫന്റാസ്റ്റിക്ക് ഫോര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രം 1960 കളിലെ ലോകത്താണ് സംഭവിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത. പെഡ്രോ പാസ്‌ക്കല്‍, വനേസ കിര്‍ബി, ജോസഫ് ക്വിന്‍, എബോണ്‍ മോസ് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ അതിഭീമാകാരനായ വില്ലന്‍ കഥാപാത്രമായ ഗലാക്റ്റസിനെ അവതരിപ്പിക്കുന്നത് റാല്‍ഫ് ഇനെസണ്‍ ആണ്. ഗലാക്റ്റസിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നാല് ബഹിരാകാശ ഗവേഷകര്‍ക്ക് മേല്‍ ഒരിക്കല്‍ ഗാമ കിരണങ്ങള്‍ ഏല്‍ക്കുകയും അത്ഭുത ശക്തികള്‍ കൈവരിക്കുകയും ചെയ്യുന്നു. അവരുടെയും ലോകത്തിന്റെയും സമാധാനം നശിപ്പിക്കാന്‍ ഒരു വലിയ ആപത്ത് വരാന്‍ പോകുന്നുവെന്ന് സില്‍വര്‍ സള്‍ഫര്‍ എന്ന ഏലിയന്‍ ഫന്റാസ്റ്റിക്ക് ഫോറിന് മുന്നറിയിപ്പ് കൊടുക്കുന്നതാണ് ട്രെയ്ലറില്‍ കാണിക്കുന്നത്.

സില്‍വര്‍ സള്‍ഫര്‍ എന്ന കഥാപാത്രം ഇത്തവണ സ്ത്രീ രൂപത്തിലാണ് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഡിസ്നി, മാര്‍വെ സ്റ്റുഡിയോകള്‍ പുരോഗമനമെന്ന പേരില്‍ അനാവശ്യമായി സ്ത്രാശാക്തീകരണം തങ്ങളുടെ ചിത്രങ്ങളില്‍ കുത്തി നിറക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാവാം, ട്രെയ്ലറില്‍ കാണിച്ചിരിക്കുന്ന കഥാപാത്രം സില്‍വര്‍ സള്‍ഫര്‍ അല്ല മറ്റൊരു കഥാപാത്രമാണെന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രം ജൂലൈ 25 ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *