Your Image Description Your Image Description

വടകര: വടകര ഏരിയ സിഐടിയു പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ആരോപണം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയോട് യോഗത്തിൽ വെച്ച് കൈ ചൂണ്ടി സംസാരിച്ചെന്നാരോപിച്ച് സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് വൈസ് പ്രസിഡന്റ് കെ മനോജനെതിരെയാണ് നടപടി.

ശരീര ഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്ന് മനോജൻ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നം ആണ് ജില്ലാ സെക്രട്ടറിക്ക് മുന്നിൽ ഉന്നയിച്ചതെന്നും, പാർട്ടി വിരുദ്ധമോ സംഘടനാ വിരുദ്ധമോ ആയ യാതൊന്നും സംസാരിച്ചിട്ടില്ലെന്നും മനോജൻ പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടി ആയ മനോജൻ മേൽ കമ്മിറ്റികൾക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *