Your Image Description Your Image Description

ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാൻ ആകില്ലെന്ന് ഡൽഹി പൊലീസ്. ഡൽഹി അതിരൂപതയ്ക്ക് കീഴിലുള്ള, ഈസ്റ്റ്‌ ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷനിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഈസ്റ്റ്‌ ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ് ഫിഗറേഷൻ പൊലീസ് നൽകിയ അപേക്ഷയിലാണ് ഡൽഹി പോലീസ് സുരക്ഷ നിഷേധിച്ചത്. ക്രമസമാധാന സാഹചര്യം പരിഗണിച്ചു സംരക്ഷണം നൽകാൻ ആകില്ലെന്ന് ഡിസിപി രേഖമൂലം മറുപടി നൽകി. ദേവാലയത്തിൽ എല്ലാവർഷവും നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് സംഘാടകർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകാറുണ്ട്.

അപേക്ഷയ്ക്ക് മറുപടി നൽകാറില്ലെങ്കിലും പതിവായി പൊലീസിനെ അയക്കാറുണ്ടെന്നും പള്ളി അധികൃതർ അറിയിച്ചു. എന്നാൽ പള്ളി വളപ്പിനകത്തു മൂന്ന് ദിവസമായി നടക്കുന്ന ആഘോഷങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ കാണിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇത്തവണ നൽകിയ കത്തിന് ക്രമസമാധാന സാഹചര്യം പരിഗണിച്ച് സംരക്ഷണം നൽകാൻ ആകില്ലെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി രേഖാമൂലം മറുപടി നൽകി.

ഇത്തവണ ഗോൾ ഡാക് ഖാന സേക്രട് ദേവാലയത്തിലേക്കുള്ള കുരിശിന്റ വഴിക്ക് പൊലീസ് അനുമതി നിഷേധിതിനെ തുടർന്ന് ദേവാലയ അങ്കണത്തിൽ തന്നെ പരിപാടി നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *