Your Image Description Your Image Description

ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.

അതേസമയം ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​നി​ടെ ഉം​റ നി​ർ​വ​ഹി​ച്ച മൊ​ത്തം വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ നി​ര​ക്കി​നെ അ​പേ​ക്ഷി​ച്ച് 11 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​തെ​ന്ന് സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ പ​റ​ഞ്ഞു. മ​ദീ​ന​യി​ൽ ഉം​റ, സി​യാ​റ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ഴി​ഞ്ഞ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലും ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും എ​ണ്ണം 12.2 കോ​ടി ക​വി​ഞ്ഞ​താ​യും ഉം​റ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *