Your Image Description Your Image Description

റെഡ് മാജിക് 10 എയർ ​ചൈനയിൽ അവതരിപ്പിച്ചു.ഏറ്റവും കനം കുറഞ്ഞ ഫുൾ സ്‌ക്രീൻ ഫോണാണ് ഇത് എന്നാണ് പറയപ്പെടുന്നത്, 7.85mm ബോഡി കനം, 1:1 ബാലൻസ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ, സുഖകരമായി പിടിക്കാൻ കഴിയുന്ന 2.5Dഡി വലത് ആംഗിൾ എഡ്ജുകൾ എന്നിവ ഇതിനുണ്ട്. റെഡ് കോർ R3 ഗെയിമിംഗ് ചിപ്പ് ആണ് റെഡ്മാജിക് 10 എയറിന്റെ മറ്റൊരു ആകർഷണം. ഇത് ഉപയോക്താവിന്റെ സ്ഥിരമായുള്ള ശീലങ്ങൾ അ‌ടിസ്ഥാനമാക്കി വൈബ്രേഷൻ, ലൈറ്റിംഗ്, സൗണ്ട്, എന്നിവയുടെ വ്യക്തിഗതമാക്കിയ ക്രമീകരണങ്ങൾ ഒപ്റ്റിമൈസ് ചെയ്യുകയും കൂടുതൽ വ്യക്തിവും കൃത്യവുമായ ഗെയിം കൺട്രോൺ നൽകുകയും ചെയ്യുന്നു.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm എന്ന കരുത്തൻ ചിപ്സെറ്റ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. അ‌ഡ്രിനോ 750 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് ഒഎസ് 10ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

റെഡ്മാജിക് 10 എയറിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറയ്ക്ക് ഒപ്പം 50MP അൾട്രാ വൈഡ് ക്യാമറയും എത്തുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *