Your Image Description Your Image Description

സൗദിയിൽ ഈന്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം. 170 കോടി റിയാലിന്റെ ഈന്തപ്പഴമാണ് സൗദി അറേബ്യ കയറ്റുമതി ചെയ്തത്. ഇത് 2023നെ അപേക്ഷിച്ച്16 ശതമാനം വർധനയാണ്. നാഷണൽ സെന്റർ ഫോർ ഡേറ്റ് പാം ആൻഡ് ഡേറ്റ്സ് (എൻസിപിഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 19 ലക്ഷം ടൺ ഈന്തപ്പഴമാണ് ഈ വർഷം വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

ലോക വിപണിയിൽ സൗദി ഈന്തപ്പഴത്തിന് വലിയ ഡിമാൻഡാണ്. 133 രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം കയറ്റുമതി ചെയ്തത്. 2023-നെ അപേക്ഷിച്ച് കയറ്റുമതി മൂല്യത്തിൽ 15.9 ശതമാനം വർധന രേഖപ്പെടുത്തി. സൗദിയുടെ വിവിധതരം ഈന്തപ്പഴങ്ങൾ ഈ നേട്ടത്തിന് കാരണമായി. അജ്വ, സുക്കാരി, മജ്ദൂൽ, ഖലാസ് തുടങ്ങിയ ഈന്തപ്പഴങ്ങൾ ഗുണനിലവാരത്തിനും രുചിക്കും പേര് കേട്ടവയാണ്. ഓരോ രാജ്യത്തിന്റെയും ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത ഇനങ്ങൾ കയറ്റുമതി ചെയ്യുന്നത് സൗദിയെ വിപണിയിൽ മുന്നിൽ നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *