Your Image Description Your Image Description

കേശവൻ മാമനെ അറിയാത്തവർ ഉണ്ടാകില്ല. ക്ലിഞ്ഞോ പ്ലിഞ്ഞോ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു തുടങ്ങിയ പാട്ടുകൾ സംഭാവന നൽകി കലാരം​ഗത്ത് സജീവമായി തുടരുന്ന ആളാണ് സുധീർ പറവൂർ. മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി അദ്ദേഹം കലാ രംഗത്തുണ്ട്. തന്റെ ജീവിതത്തിലുണ്ടായൊരു അനുഭവം പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുധീർ.

സുധീർ പറവൂരിന്റെ വാക്കുകൾ;

‘ഞാൻ ഏകദേശം 14 വർഷത്തോളം വാടക വീട്ടിലായിരുന്നു താമസം. ഓണത്തിനായിരുന്നു പുതിയ വീട് വച്ചത്. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് വരികയായിരുന്നു. ഭാ​ര്യ അവളുടെ വീട്ടിലും. തിരിച്ചുവരും വഴി അവളെയും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീടെത്തിയപ്പോൾ എന്തോ കത്തിക്കരിഞ്ഞ സ്മെൽ വരുന്നുണ്ട്. വാതിൽ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. ഞാൻ തള്ളിത്തുറന്നപ്പോൾ കണ്ടത്, മൊത്തം കനലായിരുന്നു. ഒറ്റ മുറിയും ഒരടുക്കള ബാത് റൂം ഉൾപ്പെടുന്നതായിരുന്നു ആ വീട്. ഭയങ്കര മഴയും ഇടിവെട്ടും ഉണ്ടായിരുന്നു. അടുത്തുള്ളവർ ആരും അറിഞ്ഞതുമില്ല. ജനൽ ചില്ലൊക്കെ തെറിച്ച് പോയി. കട്ടിലൊക്കെ കനലായി. ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിയമർന്നു.‌ സിലിണ്ടർ മാത്രം പൊട്ടിയില്ല. ഷോർട് സർക്യൂട്ട് എന്തോ ആയിരുന്നു. ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി. പിറ്റേന്ന് മുതൽ അതെല്ലാം ശരിയാക്കി. പുതിയ വീട് പോലെ ചെയ്തു. രണ്ട് വർഷം കൂടി അവിടെ തന്നെ ഞങ്ങൾ താമസിച്ചു’. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *