Your Image Description Your Image Description

മറ്റ് യാത്രകളിൽ നിന്ന് വ്യത്യസ്തമായ പല അനുഭവങ്ങളും ഉണ്ടാകാറുള്ള യാത്രയാണ് വിമാനയാത്ര. കൗതുകമുണർത്തുന്ന പല കാര്യങ്ങളും വിമാനങ്ങളിലുണ്ട്. വിമാനം പൊങ്ങുന്നതിന് മുൻപ് എയർഹോസ്റ്റസുമാർ നമ്മൾക്ക് നൽകുന്ന ക്ലാസ് ആദ്യമായി യാത്ര ചെയ്യുന്നവർക്ക് ഒരു കൗതുകമാണ്. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനത്തിനകത്തെ ലൈറ്റുകള്‍ മങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്.

അടിയനന്തരമായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വെളിച്ചക്കുറവ് മൂലം കാഴ്ചവ്യക്തമാകാതെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വരരുത് എന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളത്. മങ്ങിയ വെളിച്ചത്തില്‍ അല്പനേരം ഇരുന്നുകഴിഞ്ഞാല്‍ നമ്മുടെ കാഴ്ച തെളിഞ്ഞുവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അതുതന്നെയാണ് ഇതിന്റെ പിന്നിലും ഉള്ളത്.

വെളിച്ചക്കുറവുമായി കണ്ണിനെ അഡ്ജസ്റ്റ് ചെയ്യിപ്പിക്കുന്നു. രാത്രിയിലോ മറ്റോ ആണ് വിമാനത്തില്‍ നിന്ന് അടിയന്തരമായി പുറത്തിറങ്ങേണ്ടി വരുന്നതെങ്കില്‍ ഒരിക്കലും വെളിച്ചക്കുറവ് ഒരു തടസ്സമാകരുത്. ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും വിന്‍ഡോ ഉയര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണം.

തന്നെയുമല്ല വെളിച്ചം മങ്ങുന്നതോടെ മറ്റുചില സൂചനാലൈറ്റുകള്‍ വിമാനത്തിനകത്ത് തെളിഞ്ഞുകാണാറില്ലേ. വളരെ വേഗത്തില്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട അടിയന്തരസാഹചര്യമുണ്ടാകുകയാണെങ്കില്‍ മങ്ങിയ വെളിച്ചത്തില്‍ ഇത്തരം സൂചനാലൈറ്റുകള്‍ വ്യക്തമായി കാണും. ഇത് പുറത്തേക്കുള്ള വഴിയിലേക്ക് യാത്രക്കാരനെ എത്തിക്കും.

അടിയന്തര ഒഴിപ്പിക്കലിന് പകല്‍വെളിച്ചമുണ്ടെങ്കില്‍ അതിന്റെ ലഭ്യത ഉറപ്പുവരുത്തുക. മറ്റൊന്ന് ഇപ്രകാരം ലൈറ്റ് മങ്ങിക്കുന്നതിലൂടെ ഇലക്ട്രിക്കല്‍ സിസ്റ്റത്തിന്റെ ലോഡ് കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് നിര്‍ണായക ഘട്ടമായ ടേക്കോഫിലും ലാന്‍ഡിങ്ങിലും.

Leave a Reply

Your email address will not be published. Required fields are marked *