Your Image Description Your Image Description

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം സകാത്-നികുതി കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ശീ​തീ​ക​രി​ച്ച ചി​ക്ക​ൻ റ​ഫ്രി​ജ​റേ​ഷ​ൻ യൂ​നി​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ കണ്ടെത്തിയത്.

ക​പ്പ​ലി​ലു​ള്ള ച​ര​ക്കി​ൽ റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യ നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും നേരിട്ടും നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വിദഗ്ധമായി ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്.രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ളോ അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളോ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ അ​തോ​റി​റ്റി നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *