Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം.പ്രത്യേക ചേരുവകൾ ചേർത്ത് തയാറാക്കിയ ഈ കോക്ടെയിൽ 156,000 ദിർഹമിനാണ് വിറ്റുപോയത്. ദുബൈയിലെ നഹാതെ റസ്റ്റോറന്റിൽ നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ ദുബൈ മോഡലും സംരംഭകയുമായ ഡയാന അഹാദ്പൂർ ആണ് ഈ കോക്ടെയിൽ സ്വന്തമാക്കിയത്. ലോകത്തിലെ അറിയപ്പെടുന്ന ബാർ ടെൻഡർമാരിൽ ഒരാളായ സാൽവതോർ ആണ് ഈ മാസ്റ്റർപീസ് കോക്ടെയ്ൽ മിശ്രിത നിർമാണത്തിന് പിന്നിൽ. ഏറ്റവും ആഡംബരമായ രീതിയിലായിരുന്നു കോക്ടെയ്ലിന്റെ നിർമാണം.

ജെയിംസ് ബോണ്ട് 007ന് വേണ്ടി നിർമിച്ച കോക്ടെയ്ലിലെ പ്രധാന ചേരുവയായ കിന ലില്ലെറ്റ് എന്ന പ്രത്യേക ഫ്രൂട്ട് വൈനാണ് ഈ അത്യാഡംബര കോക്ടെയ്ൽ നിർമാണത്തിലെ പ്രധാന ചേരുവ. 1950കളിൽ നിർമിക്കപ്പെട്ട കിന ലില്ലെറ്റ് പിന്നീട് വീണ്ടും ഉണ്ടാക്കിയിട്ടിട്ടില്ല. അതിന്റെ കുറച്ച് ബോട്ടിലുകൾ മാത്രമാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നത്. 1930കളിൽ നിർമിക്കപ്പെട്ട അം​ഗോസ്റ്റുറ ബിറ്റേഴ്സ് എന്ന പാനീയവും ഈ കോക്ടെയ്ൽ നിർമാണത്തിന് ഉപയോ​ഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *