Your Image Description Your Image Description

ദുബായിൽ വമ്പൻ അത്യാധുനിക റിസോർട്ട് വരുന്നു. ലൂണാർ ലക്സ് എന്നാണ് ഈ റിസോർട്ട് പദ്ധതിയുടെ പേര്. ചന്ദ്രന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ റിസോർട്ടിന്റെ നിർമാണത്തിനായി 500 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.അത്യാധുനിക സാങ്കേതിക വിദ്യയും ആകാശ സൗന്ദര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ദുബൈയുടെ ആഡംബര ടൂറിസം പുനർ നിർവചിക്കുന്ന തരത്തിലുള്ളതായിരിക്കും. ബുർജ് ഖലീഫയും പാം ജുമൈറയും പോലുള്ള പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളുടെ പേരിലെന്ന പോലെ ദുബൈ ഇനി ലൂണാർ ലക്സിന്റെ പേരിലും ലോകമെമ്പാടും അറിയപ്പെടും.

ദുബൈ മറീനയ്ക്കും ദുബൈ സൈറ്റ് എക്സ്പോ സിറ്റിക്കും സമീപമായാണ് ലൂണാർ ലക്സ് റിസോർട്ടും സ്ഥാപിക്കുക. ​ഗോളാകൃതിയിൽ, ചന്ദ്രന്റെ ​ഗർത്തങ്ങൾ നിറഞ്ഞപോലുള്ള ഉപരിതലത്തിന് സമാനമായ രീതിയിലായിരിക്കും ഈ റിസോർട്ടിന്റെയും നിർമാണം. അന്താരാഷ്ട്ര ആർക്കിടെക്ടുകളുടെയും എയറോസ്പേസ് എഞ്ചിനീയർമാരുടെയും ഒരു സംഘമാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *