Your Image Description Your Image Description

ബഹ്‌റൈനിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ രാജ്യത്തുടനീളം ദൂരക്കാഴ്ച കുറഞ്ഞു. കാലാവസ്ഥയെ തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡും അഭ്യർഥിച്ചു.

കാഴ്ചപരിധി 3 മുതല്‍ 8 കിലോമീറ്റർ വരെയാകാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്.എന്നാല്‍  പൊടിക്കാറ്റ് ശക്തമായാല്‍ 1 കിലോമീറ്ററിൽ താഴെ കാഴ്ചപരിധി കുറയും. 11 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യയയുളളതിനാല്‍ കടലില്‍ പോകുന്നവരും ശ്രദ്ധിക്കണം. ദോഹയില്‍ പ്രതീക്ഷിക്കുന്ന പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസാണ്.

Leave a Reply

Your email address will not be published. Required fields are marked *