Your Image Description Your Image Description

340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ.നിലവിൽ മും​ബൈയിൽ മാത്രമാണ് വിഐ വരിക്കാർക്ക് 5ജി ലഭ്യമാകുക. വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ 5ജി അ‌വതരിപ്പിക്കാൻ വിഐ പരിശ്രമിച്ച് വരികയാണ്. 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്ന് വിഐ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അ‌തിൽ ചില പരിധികൾ ഉണ്ട്.

വിഐയുടെ സൗജന്യ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് കീഴിൽ ഓരോ 28 ദിവസത്തിലും 300 ജിബി ഡാറ്റ എന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 5G NSA (നോൺ-സ്റ്റാൻഡലോൺ ആർക്കിടെക്ചർ) പിന്തുണയ്ക്കുന്ന എല്ലാ ഫോണിലും വിയുടെ 5G ലഭ്യമാകും. ജിയോയും എയർടെലും ഇപ്പോൾ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിലാണ് അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നത്.

340 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, 1ജിബി പ്രതിദിന ഡാറ്റ+ 1ജിബി സൗജന്യ ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.അ‌ധിക ആനുകൂല്യം എന്ന നിലയിൽ ദിവസവും പുലർച്ചെ 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ, ഈ പ്ലാനിനൊപ്പം വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും വിഐ ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത്, തിങ്കൾ മുതൽ വെള്ളി​വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യന്തിൽ ഉപയോഗപ്പെടുത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *