Your Image Description Your Image Description

സാംസങ് ഗാലക്സി എക്സ്കവർ7 പ്രോ റഗ്ഗ്ഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു.ഉപയോക്താവിന് മാറ്റിസ്ഥാപിക്കാവുന്ന 4,350mAh ബാറ്ററി സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. കൂടാതെ യുഎസ്ബി ചാർജിംഗിന് പുറമേ POGO ചാർജിംഗ് ഇന്റർഫേസും ഉണ്ട്. ടോപ്പ് കീയും എക്സ്‌കവർ കീയും ഇതിലുണ്ട്.ന്റി-ഫീഡ്‌ബാക്ക് നോയ്‌സ് റിഡക്ഷൻ, ഒരേ ചാനൽ പങ്കിടുന്ന ഒന്നിലധികം ഡി​വൈസുകൾ ക്ലോസ് റേഞ്ചിൽ ആയിരിക്കുമ്പോൾ ഉണ്ടാകാവുന്ന നോയിസ് ക്യാൻസലേഷൻ തുടങ്ങിയ ഫീച്ചറുകളും സ്റ്റീരിയോ സ്പീക്കറുകളും സഹിതമാണ് ഈ സാംസങ് ഫോൺ എത്തിയിരിക്കുന്നത്.

IP68 റേറ്റിങ്, യുഎസ് മിലിട്ടറി സ്റ്റാൻഡേർഡ്, ഉപയോക്താവിന് മാറ്റിസ്ഥാപിക്കാവുന്ന 4,350mAh ബാറ്ററി എന്നീ ഫീച്ചറുകളും സാംസങ് ഗാലക്‌സി എക്സ്‌കവർ7 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. 168.6 x 79.9 x 10.mm വലിപ്പവും 240 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്. മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഒരു ഫോൺ എന്നതിലപ്പുറം ഏത് പ്രതികൂല സാഹചര്യത്തിലും പേടിയില്ലാതെ ​കൈകാര്യം ചെയ്യാവുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എക്സ്കവർ7 പ്രോയ്ക്ക് യൂറോപ്പിൽ 609 യൂറോ (ഏകദേശം 59,290 രൂപ) ആണ് വില, 2025 ഏപ്രിൽ 28 മുതൽ തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ ഈ സാംസങ് സ്മാർട്ട്ഫോൺ ലഭ്യമായിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *