Your Image Description Your Image Description

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ബസൂക്കയെ പ്രശംസിച്ച സംവിധായകൻ ഷാജി കൈലാസ്. കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ് എനനും മമ്മൂക്കയെ യൂസ് ചെയ്തിരിക്കുന്ന രീതി എടുത്തു പറയേണ്ടതാണെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസിന്റെ വാക്കുകൾ

പ്രിയപ്പെട്ട കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ “ബസൂക്ക” കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്.. കയ് വഴക്കം വന്ന നല്ല അസ്സൽ ഡയറക്ടർ തന്നെയാണ് ഡീനോ എന്ന് തെളിയിരിച്ചിരിക്കുന്നു. ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഓരോ ഫ്രെയിം ടു ഫ്രെയിം വ്യത്യസ്തത സിനിമയിൽ ഉണ്ടാക്കിയിരിക്കുന്നു .. തൻ്റെ തന്നെ സ്വന്തം കഥ വളരെ വ്യത്യസ്തമായ രീതിയിൽ, മലയാള സിനിമയിൽ കണ്ട് പരിചയം ഇല്ലാത്ത ഫ്രെയിമിങ്ങിലും അവതരണത്തിലും ഒക്കെ പുതുമ നില നിർത്തി വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.. എടുത്ത് പറയേണ്ടത് മമ്മൂക്കേനേ എങ്ങനെ യൂസ് ചെയ്തിരിക്കുന്നു എന്നതാണ്. മമ്മൂക്കയുടെ ആദ്യത്തെ നിശബ്ദമായ വരവും, പതിഞ്ഞ പതിഞ്ഞ വരവും ശേഷം അദ്ദേഹത്തിൻ്റെ വളരെ ആവേശകരമായ അവസാന പെർഫോമൻസും എല്ലാം വേറൊരു ടൈപ്പ് സിനിമ ആയി തന്നെ ബസൂക്കയെ മാറ്റിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ ഒട്ടും പരിചയമില്ലാത്ത ഈ ഒരു പുതുമ നിറഞ്ഞ സബ്ജക്ട് വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുകയാണ് ഡീനോ എന്ന പുതുമുഖ സംവിധായകൻ.. മലയാള സിനിമക്ക് ഇനിയും വ്യതസ്തത നിറഞ്ഞ ഇതുപോലെയുള്ള സിനിമകൾ ഉണ്ടാക്കാൻ കഴിയട്ടെ.. വരും സിനിമകൾ എല്ലാം തന്നെ ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *