Your Image Description Your Image Description

ഷാ​ർ​ജ​യി​ൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. ആറു പേർക്ക്​ പരിക്കേറ്റു. അൽ നഹ്​ദയിലെ റെസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച രാവിലെ 11.30നാണ്​ അപകടം​.മരിച്ചവരിൽ ഒരാൾ പാകിസ്താനിയാണ്​​. ഹൃദയാഘാതമാണ്​ ഇയാളുടെ മരണ കാരണമെന്നാണ്​ ​പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട്​ ചെയ്യുന്നത്​​. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന്​ ചാടി പരിക്കേറ്റാണ്​ മറ്റ്​ നാലു പേരുടെയും മരണം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവർ ആഫ്രിക്കൻ പൗരൻമാരാണെന്ന്​ സംശയിക്കുന്നു. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അപകട വിവരം റിപോർട്ട്​ ചെയ്​ത ഉടനെ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ്​ തീ പൂർണമായി നിയന്ത്രവിധേയമാക്കിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *