കൊച്ചി : കളത്തിപ്പറമ്പ് റോഡിനു സമീപത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 44 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട് തെക്കിൽ ചാട്ടഞ്ചാൽ വീട്ടിൽ എം.കെ. അഷറഫ് (35) ആണ് പിടിയിലായത്.
നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും സെൻട്രൽ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.