Your Image Description Your Image Description

പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് മൊബൈല്‍ ഫോണുകള്‍, ഐപാഡ്, മറ്റെന്തെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ അത്തരം വസ്തുക്കള്‍ കണ്ടുകെട്ടും.

മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹാജര്‍ കൃത്യമായി ഉണ്ടായിരിക്കണം. മൂന്ന് ക്ലാസുകള്‍ ഒരു ദിവസം ഒരു വിദ്യാര്‍ഥിക്ക് നഷ്ടപ്പെട്ടാല്‍ അത് മുഴുവന്‍ ദിവസത്തെ ഹാജര്‍ നഷ്ടപ്പെട്ടതിന് തുല്യമാകും. വിദ്യാര്‍ഥികള്‍ യൂണിഫോം അല്ലാതെ മറ്റു വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. സ്‌കൂള്‍ സന്ദര്‍ശിക്കുന്ന രക്ഷിതാക്കള്‍ ഔപചാരിക വസ്ത്രം ധരിക്കണം. കൂടാതെ തിരിച്ചറിയല്‍ രേഖ ഹാജരാക്കുകയും വേണം. റിസപ്ഷനില്‍ അവരുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *