Your Image Description Your Image Description

ദുബാ​യി​ൽ 18 സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി ടി​ക്ക​റ്റ്​ ര​ഹി​ത പാ​ർ​ക്കി​ങ് വ​രു​ന്നു. ദു​ബൈ ആ​സ്ഥാ​ന​മാ​യ സ്മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ക​മ്പ​നി ‘പാ​ർ​കോ​ണി​കാ’​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്മാ​ർ​ട്​ പാ​ർ​ക്കി​ങ് സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്കു​ന്ന ക​മ്പ​നി​യാ​ണി​ത്.

ദു​ബൈ ഹാ​ർ​ബ​ർ, ദു​ബൈ ഫ്യൂ​ച​ർ മ്യൂ​സി​യം, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, സോ​ഫി​ടെ​ൽ ഡൗ​ൺ​ടൗ​ൺ, ക്ര​സ​ന്‍റ്​ പാ​ർ​ക്ക്, സെ​ൻ​ട്ര​ൽ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​മ്പ​നി നി​ല​വി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റി​ലെ ടോ​ൾ​ഗേ​റ്റ്​ സം​വി​ധാ​നം നി​യ​ന്ത്രി​ക്കു​ന്ന ‘സാ​ലി​കു’​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പു​തി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ സം​വി​ധാ​നം നി​ല​വി​ൽ​വ​രും.

നാ​ദ​ൽ ഹ​മ​ർ യൂ​നി​യ​ൻ കൂ​പ്, ഹീ​റ ബീ​ച്ച്, പാ​ർ​ക്​ ഐ​ല​ൻ​ഡ്​​സ്, യൂ​നി​യ​ൻ കൂ​പ്​ അ​ൽ ത​വാ​ർ, യൂ​നി​യ​ൻ കൂ​പ്​ സി​ലി​ക്ക​ൺ ഒ​യാ​സി​സ്, യൂ​നി​യ​ൻ കൂ​പ്​ അ​ൽ ഖൂ​സ്, യൂ​നി​യ​ൻ കൂ​പ്​ അ​ൽ ബ​ർ​ഷ, സെ​ഡ​ർ വി​ല്ലാ​സ്​ ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ, ബു​ർ​ജ്​ വി​സ്ത, അ​ൽ ഖ​സ്​​ബ, യൂ​നി​യ​ൻ കൂ​പ്​ അ​ൽ മ​ൻ​ഖൂ​ൽ, ലു​ലു അ​ൽ ഖു​സൈ​സ്, മ​റീ​ന വാ​ക്, വെ​സ്റ്റ്​ പാം ​ബീ​ച്ച്, ജെ.​ബി.​ആ​ർ ബീ​ച്ച്, ഓ​പ​സ്​ ട​വ​ർ, അ​സൂ​ർ റെ​സി​ഡ​ൻ​സ്, യൂ​നി​യ​ൻ കൂ​പ്​ ഉ​മ്മു​സു​ഖൈം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തു​താ​യി സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *