Your Image Description Your Image Description

ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാമിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ നല്‍കുന്നതിനായി ബഹ്‌റൈന്‍ ഔദ്യോഗിക വെബ്‌സൈറ്റും (www.goldenresidency.gov.bh) ഹോട്ട്‌ലൈനും (+ 973 17484000) ആരംഭിച്ചു. നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാമ്പത്തിക മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുടനീളം പുരോഗതി കൈവരിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി 2022 ല്‍ അവതരിപ്പിച്ച ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാം, യോഗ്യതയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് സ്ഥിര താമസം നേടാന്‍ പ്രാപ്തമാക്കുന്നു. ഗുണഭോക്താക്കളില്‍ നിക്ഷേപകര്‍, സ്വത്ത് ഉടമകള്‍, കലാകാരന്മാര്‍, അത്‌ലറ്റുകള്‍, പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ദീര്‍ഘകാലം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *