Your Image Description Your Image Description

ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ദുബായില്‍ വ്യാപാരം നടത്താന്‍ സഹായിക്കുന്ന ഭാരത് മാര്‍ട്ട് 2026 അവസാനം തുറക്കും. ദുബായ് ജബല്‍ അലി സ്വതന്ത്ര വ്യവസായ മേഖലയിലായിരിക്കും (ഫ്രീസോണ്‍) 27 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഭാരത് മാര്‍ട്ട് വരിക. 1500 ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലായിരുന്നു ഭാരത് മാര്‍ട്ട് തുറക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നത്.

ശൈഖ് ഹംദാന്റെയും ഇന്ത്യന്‍ വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ പദ്ധതിയുടെ വെര്‍ച്വല്‍ മാതൃക അനാച്ഛാദനം ചെയ്തു. ഭാരത് മാര്‍ട്ട് നിര്‍മ്മാണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായി ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *