Your Image Description Your Image Description

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8GB റാമിനൊപ്പം 8GB വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ സംരക്ഷണം എന്നിവയ്‌ക്കായി ഇതിന് IP68, I1P69 റേറ്റിങ്സ്, SGS ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്.

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയു സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *