Your Image Description Your Image Description

മോ​​ട്ടോ​ർ സൈ​ക്കി​ൽ റേ​സി​ങ്ങി​ലെ ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന മോ​​ട്ടോ ജി.​പി ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​​പ്രി​ക്ക്​ ഇന്ന് തുടക്കമാകും. ലോ​ക​മെ​ങ്ങു​മു​ള്ള റേ​സി​ങ്​ പ്രേ​മി​ക​ൾക്ക് ആവേശം പകർന്ന് മോ​​ട്ടോ ജി.പി​യു​ടെ സീ​സ​ണി​ലെ നാ​ലാം റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) വേ​ദി​യൊ​രു​ക്കുന്നത്. താ​യ്​​ല​ൻ​ഡ്, അ​ർ​ജ​ന്റീ​ന, അ​മേ​രി​ക്ക ഗ്രാ​ൻ​ഡ്​​പ്രി​ക​ൾ​ക്ക് ശേ​ഷ​മാ​ണ്​ മോ​​ട്ടോ​ർ റേ​സി​ങ്ങി​ലെ വേ​ഗ​പ്പോ​രാ​ളി​ക​ൾ ഖ​ത്ത​റി​ലേ​ക്ക്​ പോരാട്ടത്തിനെത്തുന്നത്.

ഇന്ന് മു​ത​ൽ 13 വ​രെ​യാ​ണ്​ ​മ​ത്സ​രം. 16 കോണുകളുള്ള 5.38 കിലോമീറ്റർ ട്രാക്കിലാണ് പോരാട്ടം അരങ്ങേറുക. രാ​ത്രി​യി​ലാ​ണ്​ മ​ത്സ​ര​മെ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ത്ത​വ​ണ മോ​​ട്ടോ ജി.​പി ഗ്രാ​ൻ​ഡ്​​പ്രി​ക്കു​ണ്ട്. സ്​​പ്രി​ന്റ് റേ​സ്, ബി.​എം.​ഡ​ബ്ല്യ എം ​ലാ​പ്​​സ്, ഹീ​റോ വാ​ക്​​സ്, ഏ​ഷ്യ ടാ​ല​ന്റ്​ ക​പ്പ്​ എ​ന്നി​വ​യും അ​നു​ബ​ന്ധ​മാ​യി അ​ര​ങ്ങേ​റും. പരിശീലന, യോ​ഗ്യ​താ റേ​സു​ക​ൾ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ മോ​​ട്ടോ ജി.​പി മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ. ഇന്ന്  ഉ​ച്ച​ക്ക് 12.30ന്​ ​​ലു​സൈ​ൽ സ​ർ​ക്യൂ​ട്ടി​ലേ​ക്ക്​ ആ​രാ​ധ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചുതുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *