Your Image Description Your Image Description

ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി. ദുൽഖദ് ഒന്ന് (ഏപ്രിൽ-29) മുതലാണ് ഹജ് കർമ്മത്തിൽ പങ്കുചേരാൻ തീർഥാടകർ സൗദിയിലേക്ക് എത്തിച്ചേരുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ് ഏപ്രിൽ 29 മുതൽ ആരംഭിക്കും.

ജിദ്ദ വഴിയാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്ററിന്റെ കീഴിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയിലെ ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്കുള്ള മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

ഇത്തവണ നാട്ടിൽ നിന്നും ഹജ് ക്വട്ടായിൽ അനുവാദം ലഭിച്ചവർക്കുള്ള കവർ നമ്പർ ഉപയോഗിച്ച് വിമാനത്തിന്റെ വിവരം എങ്ങനെ മനസ്സിലാക്കാം.അ തിനായി ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ സ്വന്തം കവർ നമ്പർ ടൈപ്പ് ചെയ്ത് ഫ്ലൈറ്റ് വിവരം മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *