Your Image Description Your Image Description

ബഹ്റൈനിൽ കാറിന്‍റെ ഡോറിൽ തൂങ്ങിപ്പിടിച്ച് റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവത്തിൽ അറബ് പൗരനെ ഏഴ് വർഷത്തെ തടവിന് വിധിച്ച് കോടതി. ശിക്ഷാ കാലയളവിനുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും. കഴിഞ്ഞ ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി യുവതിയും മറ്റു രണ്ട് പേരും അറബ് പൗരന്‍റെ കാറിൽ ലിഫ്റ്റ് ചോദിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.

മൂന്ന് ദീനാർ യാത്രാക്കൂലിയായി ആവശ്യപ്പെട്ട ഡ്രൈവറോട് ദൂരം കുറവാണെന്നും അത്രയും ദീനാർ തരാൻ കഴിയില്ലെന്നും പറഞ്ഞതിനെതുടർന്ന് ഇരുവരും വാക്ക്തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ, ഡ്രൈവർ സ്ത്രീകളെ അപമാനിച്ചതായും പറയപ്പെടുന്നുണ്ട്. തർക്കിക്കുന്നതിനിടെ അറബ് പൗരൻ കാർ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. ആ സമയം കാറിന്‍റെ ഡോറിൽ പിടിച്ചിരിക്കുകയായിരുന്ന യുവതി റോഡിൽ വലിച്ചിഴക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *