Your Image Description Your Image Description

ദുബൈയിൽ ബ്ലൂകോളർ തൊഴിലാളികൾക്കായി ‘യു.എ.ഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ’ വരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനത്തിനിടെ ആശുപത്രി നിർമിക്കാൻ ധാരണാപത്രം ഒപ്പിട്ടു. മലയാളികളടക്കം അഞ്ച് വ്യവസായ സംരംഭകരുടെ സഹകരണത്തോടെയാണ് ആശുപത്രി യാഥാർഥ്യമാക്കുക. ഇതടക്കം ശ്രദ്ധേയമായ നിരവധി പദ്ധതികൾക്ക് ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനത്തിൽ തുടക്കമായി.

മലയാളി വ്യവസായികളായ ഫൈസൽ കോട്ടികൊള്ളൻ, സിദ്ധാർഥ് ബാലചന്ദ്രൻ, രമേശ് രാമകൃഷ്ണൻ എന്നിവർക്ക് പുറമേ, താരിഖ് ചൗഹാൻ, നിലേഷ് വേദ് എന്നീ അഞ്ച് വ്യവസായികളാണ് യു.എ.ഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിനായി കൈകോർക്കുന്നത്.

ആശുപത്രി യാഥാർഥ്യമാക്കാൻ ദുബൈ ഹെൽത്ത് സി.ഇ.ഒ അമർ ശരീഫ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ലാഭം ലക്ഷ്യമാക്കാതെ തൊഴിലാളികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാകും ദുബൈയിലെ ഈ ആശുപത്രി പ്രവർത്തിക്കുക. ബംഗളൂരുവിൽ ദുബൈ ചേംബറിന്റെ പുതിയ ഓഫീസ് തുറക്കാനും ശൈഖ് ഹംദാന്റെ സന്ദർശത്തിൽ തീരുമാനമായി. മുംബൈയിൽ നിലവിലുള്ള ഓഫീസിന് പുറമേയാണിത്. മുംബൈയിലെ നവഷേന ബിസിനസ് പാർക്കിൽ ഡി.പി. വേൾഡിന്റെ ഫ്രീട്രേഡ് വെയർഹൗസ് സോണിന്റെ ഉദ്ഘാടനവും ശൈഖ് ഹംദാൻ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *