Your Image Description Your Image Description

മാള: കുഴൂരിൽ ആറുവയസ്സുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സമീപവാസിയായ യുവാവ് മുക്കിക്കൊന്നതാണെന്ന് പോലീസ്. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മരണപ്പെട്ടത്.

വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ് മൊഴി നൽകി. പീഡന ശ്രമം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

യുവാവിനൊപ്പം കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വീടിനടുത്തുള്ള പാടത്തുവരെ കുട്ടി എത്തിയതായും സൂചന കിട്ടി. തിരച്ചിലിൽ 20-കാരനായ യുവാവുമുണ്ടായിരുന്നുകുളത്തിൽ വീഴുന്നത് കണ്ടുവെന്നായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നേരത്തേ ബോസ്റ്റൽ സ്കൂളിൽ (യുവജന നവീകരണ കേന്ദ്രം) ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *