Your Image Description Your Image Description

മ​സ്ക​ത്ത്: രാജ്യത്തെ ഗതാഗത കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ ത​ന്ത്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘മ​സ്‌​ക​ത്ത് ഏ​രി​യ ട്രാ​ഫി​ക് പ​ഠ​ന’​ത്തി​ന്റെ മൂ​ന്നാം പ​തി​പ്പു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. റോ​ഡ് ശൃം​ഖ​ല​യു​ടെ പ്ര​ക​ട​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ഗ​താ​ഗ​ത വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മ​ഗ്ര പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ക​ൺ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ ദാ​ർ അ​ൽ-​ഹ​ന്ദ​സ​യാ​ണ് പ​ഠ​നം നടത്തുക. 433 ദി​വ​സം നീ​ളുന്ന​താ​യി​രി​ക്കും ഈ ​പഠനമെന്നാണ് വിവരം. മ​സ്‌​ക​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​ശ​ക​ല​നം ഈ ​പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും.

നി​ല​വി​ലെ ഗ​താ​ഗ​ത സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​, വി​ല​യി​രു​ത്തു​ക, ന​ഗ​ര വി​കാ​സ​വും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​തം സൃ​ഷ്ടി​ക്കു​ന്ന മേ​ഖ​ല​ക​ൾ വി​ല​യി​രു​ത്തു​ക, തി​ര​ക്കേ​റി​യ പോ​യന്റു​ക​ൾ തി​രി​ച്ച​റിഞ്ഞ് ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക, തി​ര​ക്ക് കു​റ​ക്ക​ന്ന​തി​ന് ഹ്ര​സ്വ, ഇ​ട​ത്ത​രം, ദീ​ർ​ഘ​കാ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലേ​ക്ക് ഗ​താ​ഗ​ത പ​രി​ഹാ​ര​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ഠ​ന​ത്തി​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യക്കനുസൃതമായ ഗ​താ​ഗ​ത മാ​നേ​ജ്മെ​ന്റ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​ഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *