Your Image Description Your Image Description

എല്ലാവർക്കും സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ്. മലയാളികൾക്ക് ജാൻമണി പരിചിതയായി തുടങ്ങിയത് ബിഗ്ബോസിൽ വന്നതിനു ശേഷമാണ്. എന്തും തുറന്നു പറയുന്ന ജാൻമണിയ്ക്ക് ബിഗ്‌ബോസിനുള്ളിലും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ബിഗ്‌ബോസിൽ സഹമത്സരാർത്ഥിയായിരുന്ന അഭിഷേകുമായുള്ള ഫ്രണ്ട്ഷിപ്‌നെതിരെയും ഒരുപാട് വിമര്ശനങ്ങള് അവർ ഏറ്റുവാങ്ങുന്നുണ്ട്. എന്നാലിപ്പോൾ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു.

ജാന്മണിയുടെ വാക്കുകൾ:

‘325ൽ അധികം സിനിമാതാരങ്ങൾക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. അസമാണ് എന്റെ സ്ഥലം. പക്ഷെ ആ സ്ഥലത്തിനോട് എനിക്ക് വലിയ ആത്മാർത്ഥത ഇല്ല. കേരളത്തിനോടാണ് കൂടുതൽ ഇഷ്ടം. രണ്ട് സ്ഥലത്തേയും ഭക്ഷണരീതികൾ ഏകദേശം ഒരുപോലെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ എല്ലാ ആൾക്കാരെയും അംഗീകരിക്കുന്ന സ്വഭാവമാണ് കേരളത്തിലെ ജനങ്ങൾക്കുളളത്. ആദ്യമായിട്ട് മഞ്ജു വാര്യരിന്റെ ഒരു ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്യാനാണ് എനിക്ക് അവസരം കിട്ടിയത്.

പൂർണിമയാണ് എന്നെ വിളിച്ച് വിവരം പറഞ്ഞത്. ദിലീപിന്റെ ഭാര്യയാണ് മഞ്ജു എന്നാണ് പൂർണിമ പറഞ്ഞത്. ദിലീപ് ആരാണെന്ന് പോലും അന്ന് എനിക്കറിയില്ലായിരുന്നു. പൂർണിമയോട് ഞാൻ ദിലീപ് ആരാണെന്ന് ചോദിച്ചു. അതിനൊന്നിനും ഉത്തരം പറഞ്ഞില്ല. പൂർണിമയുടെ സുഹൃത്താണെന്ന് മാത്രാമാണ് പറഞ്ഞത്. അങ്ങനെ മഞ്ജു വാര്യരെ ആദ്യമായി മേക്കപ്പ് ചെയ്തു. സോഷ്യൽ മീഡിയ അന്ന് അത്ര സജീവമല്ലായിരുന്നു. എന്നിട്ടും എല്ലാവർക്കും ആ ലുക്ക് ഇഷ്ടപ്പെട്ടു. എല്ലാവരും എന്നെ വിളിച്ച് അഭിനന്ദിച്ചു. അപ്പോൾ ഞാൻ പൂർണിമയെ വിളിച്ച് മഞ്ജു വാര്യർ ആരാണെന്ന് ചോദിച്ചു. അപ്പോഴാണ് അവർ സൂപ്പർസ്​റ്റാറാണെന്നും മലയാളത്തിലെ വലിയ നടൻമാരോടൊപ്പം അഭിനയച്ചതാണെന്നും പറയുന്നത്. അത്രയും വിനയമായിട്ടാണ് മഞ്ജു വാര്യർ എന്നോട് പെരുമാറിയത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. നല്ല കാര്യങ്ങളൊന്നും പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ല.

ലോക്ക്ഡൗണിന് മുൻപാണ് ആദ്യമായിട്ട് ബിസിനസ് ആരംഭിക്കുന്നത്. ലോക്ക്ഡൗൺ വന്നതോടെ ഞാൻ സമ്പാദിച്ച മുഴുവനും നഷ്ടപ്പെടുകയായിരുന്നു. രഞ്ജിനി ഹരിദാസ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. എന്നെ മാനസികമായി ഒരുപാട് സഹായിച്ചിട്ടുണ്ട്. ബിഗ്‌ബോസ് കഴിഞ്ഞതിനു ശേഷമാണ് എന്റെ ജീവിതം കുറച്ചും കൂടി നല്ലതായത്

Leave a Reply

Your email address will not be published. Required fields are marked *