Your Image Description Your Image Description

ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് പൊ​ലീ​സ്. ഏ​ക​ദേ​ശം 10 ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 28നും 51​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ചു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​ക്കോ​ട്ടി​ക്സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്, ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ​രി​സ​ര​ത്തോ മ​റ്റോ സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ക​ണ്ടാ​ൽ 996@interior.gov.bh എ​ന്ന മെ​യി​ലി​ലോ, 966, 999 എ​ന്നീ ഹോ​ട്ട് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *