Your Image Description Your Image Description

കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു .ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ൽ നിന്ന് 1600 രൂപയായി ഉയർന്നു. ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി.

കേന്ദ്ര സർക്കാരിന്റെ ന്യൂട്രിയന്റ് സബ്സിഡി പോളിസി അനുസരിച്ചാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. നൈട്രജൻ,ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ ചേർന്ന എൻ.പി.കെ കോംപ്ലക്സ് വളങ്ങൾക്കും വില കൂടി. നെൽക്കർഷകർ കൂടുതൽ ഉപയോഗിക്കുന്ന ഡൈ അമോണിയം സൾഫേറ്റ് വിലയും വർദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *