Your Image Description Your Image Description

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെത്തിയ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി ഔദ്യോ​ഗിക ബഹുമതികളോടെ സ്വീകരിച്ചു. ഇരുവരും ആദരവ് പ്രകടിപ്പിക്കുന്നതിന്റെയും ആശംസകൾ കൈമാറുന്നതിന്റെയും വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശൈ​ഖ് ഹം​ദാ​ൻ ഇ​ന്ത്യ​യി​ലെത്തിയത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​രു​ന്നി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച മും​ബൈയും സ​ന്ദ​ർ​ശി​ക്കും. അ​തോ​ടൊ​പ്പം വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ​ങ്കാ​ളി​ത്തം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ശൈ​ഖ്​ ഹം​ദാ​ൻ ച​ർ​ച്ച ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *