Your Image Description Your Image Description

ഗാസയിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും യുഎഇ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. യുഎഇയിലെത്തിയ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡോൺ സാറിനോട് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാസ മുനമ്പിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി ചർച്ച ചെയ്ത ഷെയ്ഖ് അബ്ദുല്ല സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. സിവിലിയന്മാരെ സംരക്ഷിക്കാനും ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കാനും യുഎഇയുടെ പിന്തുണ ആവർത്തിക്കുകയും ചെയ്തു.

ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള ചർച്ചകൾ സജീവമാക്കണം. മേഖലയിൽ തീവ്രവാദം, പിരിമുറുക്കങ്ങൾ, അക്രമങ്ങൾ എന്നിവ അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം സുരക്ഷ, സ്ഥിരത, മാന്യമായ ജീവിതം എന്നിവയ്ക്കായി രാജ്യാന്തര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *