Your Image Description Your Image Description

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ.ഡ്യുവൽ കണക്റ്റിവിറ്റി, ഇൻ ഇയർ ഡിറ്റക്ഷൻ സംവിധാനം, ഒരു വർഷത്തെ വാറന്റി എന്നിവയും ഇയർ ബഡിന്റെ സവിശേഷതകളാണ്. 12.4mm ടൈറ്റാനിയം ഡ്രൈവറുകളുള്ള ഇൻ-ഇയർ സ്റ്റൈൽഡ് ഇയർബഡാണിത്.

ക്വാഡ് മൈക്ക് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജിയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ ഉപയോഗിച്ചിരിക്കുന്നത്. അതുവഴി മെച്ചപ്പെട്ട കോൾ നിലവാരം വാഗ്ദാനം ചെയ്യുന്നുണ്ട്. നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ 49dB വരെ നോയ്‌സ് ക്യാൻസലേഷൻ സാധ്യമാക്കുകയും 43 മണിക്കൂർ മൊത്തം പ്ലേടൈം നൽകുകയും ചെയ്യുന്നു.

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ സ്പേഷ്യൽ ഓഡിയോ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 24-ബിറ്റ് വരെ ഉയർന്ന നിലവാരമുള്ള ഓഡിയോ വാഗ്ദാനം ചെയ്യുന്ന ഘഒഉഇ കോഡെക്കിനെയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6പിന്തുണയ്ക്കുന്നുണ്ട്. ഇത് സ്റ്റാൻഡേർഡ് SBC കോഡെക്കിനേക്കാൾ 3 മടങ്ങ് കൂടുതൽ ഇഫക്റ്റീവ് സൗണ്ട് കൈമാറുന്നു.

കൂടാതെ 50 എംഎസ് ലോ ലേറ്റൻസി മോഡ്, ഇൻ-ഇയർ ഡിറ്റക്ഷൻ, ഹൈപ്പർ സിങ്ക് കണക്ഷൻ, കൂടുതൽ സൗകര്യത്തിനായി ഐപി 55 റേറ്റിങ്ങുള്ള നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 ടിഡബ്ല്യു എസ് ഇയർ ബഡുകൾ ഡസ്റ്റ് സ്പ്ലാഷ് റെസിസ്റ്റാണ്. കൂടാതെ ബാറ്ററി ഇൻഡിക്കേറ്റർ സ്‌ക്രീൻ ഉപയോഗിച്ച് ഇയർബഡിന്റെ പവർ സജ്ജമാണോയെന്ന് അറിയാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *