Your Image Description Your Image Description

യുഎഇയിലെ വിവിധ ഹോട്ടലുകളിൽനിന്ന് 4500 കോടി ദിർഹം വരുമാനം ലഭിച്ചതായി യുഎഇ സാമ്പത്തികമന്ത്രിയും എമിറേറ്റ്‌സ് ടൂറിസംകൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. മൂന്ന് ശതമാനം വാർഷികവളർച്ചയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്.

2024-ലെ ഹോട്ടൽ താമസനിരക്ക് 78 ശതമാനമായും ഉയർന്നു. ഇത് പ്രാദേശിക, അന്താരാഷ്ട്രതലങ്ങളിലെ ഏറ്റവുംഉയർന്ന നിരക്കാണ്. കഴിഞ്ഞവർഷം ഏഴ് എമിറേറ്റുകളിലായി 16 പുതിയ ഹോട്ടലുകൾ തുറന്നതും വരുമാനവർധനവിന് സഹായകരമായി. ഡിസംബറോടെ രാജ്യത്തെ മൊത്തംഹോട്ടലുകളുടെ എണ്ണം 1,251 ആയും ഹോട്ടൽ മുറികളുടെ എണ്ണം 2,16,966-ആയും ഉയർന്നു. രാജ്യത്തെ വിവിധ ഹോട്ടലുകളിലായി 3.08 കോടി അതിഥികളാണ് 2024-ലെത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 9.5 ശതമാനം കൂടുതലാണ്. പ്രതിവർഷം നാലുകോടി അതിഥികളെ ആകർഷിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *