Your Image Description Your Image Description

ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച തീ​രു​വ ന​ട​പ​ടി​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം താ​രി​ഫ് നേ​രി​ടേ​ണ്ടി​വ​രും. ചൈ​ന, യൂ​റോ​പ്യ​ൻ യൂണിയൻ, ഇ​ന്ത്യ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള​ട​ക്കം മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് വ​ള​രെ ചെ​റി​യ നി​ര​ക്കു​ക​ളി​ലൊ​ന്നാ​യാ​ണ് കണക്കാക്കപ്പെടുന്നത്. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്തു​ക, ഇ​റ​ക്കു​മ​തി – ക​യ​റ്റു​മ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക എന്നീ പു​തി​യ വ്യാ​പാ​ര ന​ട​പ​ടി​ക​ളാണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. ത​ൽ​ക്കാ​ലം ചി​ല ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ഉ​ൽ​പാ​ദ​ന മേ​ഖ​ല ശ​ക്തി​പ്പെ​ടു​മെ​ന്ന് ട്രം​പ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

തീ​രു​മാ​നം മേ​ഖ​ല​യി​ലു​ട​നീ​ളം ബാ​ധ​ക​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ ഫ​ല​ങ്ങ​ൾ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും തു​ല്യ തോ​തി​ലാ​യി​രി​ക്കി​ല്ല. അത് വെ​ച്ചു​നോ​ക്കു​മ്പോ​ൾ ബ​ഹ്റൈ​ന്‍റെ നി​ല അ​പ​ക​ട​ക​ര​മ​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യും ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളും ചി​ല അ​യ​ൽ രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ വൈ​വി​ധ്യ​മു​ള്ള​താ​ണ്. അ​മേ​രി​ക്ക​ക്ക് പു​റ​മേ യൂ​റോ​പ്യ​ൻ യൂണിയൻ, ഏ​ഷ്യ, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വ​രു​മാ​യി രാ​ജ്യ​ത്തി​ന് ദീ​ർ​ഘ​കാ​ല​ത്തെ വ്യാ​പാ​ര ബ​ന്ധ​മു​ണ്ട്. ബ​ഹ്റൈ​ന്‍റെ പ്ര​ധാ​ന ക​യ​റ്റു​മ​തി ഉ​ൽ​പ​ന്ന​മാ​യ അ​ലു​മി​നി​യം, അ​ൽ​ബ​യു​ടെ ആ​കെ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ അ​ഞ്ചി​ൽ ഒ​ന്നി​ന് താ​ഴെ ശ​ത​മാ​നം മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. ഉ​ൽ​പാ​ദ​ന​ത്തി​ല​ധി​ക​വും മറ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. ഇ​ത് ബ​ഹ്റൈ​ന്‍റെ വി​ത​ര​ണ ആ​ഘാ​ത​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തും.

കൂ​ടാ​തെ, 2006ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന വ്യാ​പാ​ര​ ക​രാ​ർ അ​മേ​രി​ക്ക​യു​മാ​യി ബ​ഹ്റൈ​ന് ഇ​പ്പോ​ഴു​മു​ണ്ട്. അ​തു​പ്ര​കാ​രം മി​ക്ക ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും ക​സ്റ്റം​സ് തീ​രു​വ​യി​ൽ ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​ണ്ട്. പ്ര​ഖ്യാ​പി​ച്ച പു​തി​യ താ​രി​ഫു​ക​ൾ ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​മെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത കു​റ​വാ​ണ്. ​ഹ്റൈ​ന് മേ​ൽ സ്വ​ന്ത​മാ​യി നി​കു​തി​ക​ളൊ​ന്നും ചു​മ​ത്തി​യി​ട്ടി​ല്ല, അമേരിക്കയിൽ ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ധി​ക നി​കു​തി​ക​ളി​ല്ലാ​തെ ​ത​ന്നെ ബ​ഹ്‌​റൈ​ൻ വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് തു​ട​രു​ന്നു​മു​ണ്ട്. അമേരിക്കൻ സെ​ൻ​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2024ൽ ​ബ​ഹ്റൈ​നും അമേരിക്കയും ത​മ്മി​ലു​ള്ള വ്യാ​പാ​രം 2.3 ബി​ല്യ​ൺ ഡോ​ള​റാ​ണ്. ഇ​തി​ൽ 1.2 ബി​ല്യ​ൺ ഡോ​ള​ർ ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി ചെ​യ്ത​തും 1.1 ബി​ല്യ​ൺ ഡോ​ള​ർ ഇ​റ​ക്കു​മ​തി​യു​മാ​ണ്. പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ബ​ഹ്റൈ​ൻ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *