Your Image Description Your Image Description

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഓരോ തവണ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമ്പോഴും സുരക്ഷാ സംബന്ധമായ എന്തെങ്കിലും കാര്യത്തിൽ വാട്സ്ആപ്പ് ശ്രദ്ധ കൊടുക്കാറുണ്ട്. ഇപ്പോഴിതാ രണ്ട് പേർ തമ്മിൽ നടത്തുന്ന ചാറ്റുകളിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പ് വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.

വാട്സ്ആപ്പിൽ നമ്മൾ ഒരാൾക്ക് ഒരു ചിത്രമോ വീഡിയോയോ അയച്ചാൽ, ലഭിച്ചയാൾക്ക് അവ ഓട്ടോസേവ് ചെയ്യാൻ സാധിക്കില്ല എന്നതാണ് പുതിയ അപ്‌ഡേറ്റ്. നേരത്തെ ചില അക്കൗണ്ടുകളിൽ ചിത്രങ്ങളോ മറ്റോ അയച്ചാൽ ഉടൻ സേവ് ആകുന്ന ഓപ്‌ഷൻ ഉണ്ടായിരുന്നു. ഈ ഫീച്ചർ പുറത്തിറങ്ങിയാൽ, വാട്സ്ആപ്പ് സുരക്ഷയുടെ കാര്യത്തിൽ കുറച്ചുകൂടി മുന്നിട്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, വാട്സ്ആപ്പില്‍ വരുന്ന പ്രമോഷണല്‍ മെസേജുകള്‍ കണ്ട് മടുത്തിരിക്കുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുമായി മെറ്റ രംഗത്തെത്തിയിട്ടുണ്ട്. ബിസിനസുകള്‍ ഉപയോക്താക്കളുമായി ബന്ധപ്പെടുന്ന രീതി മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പില്‍ ഒരു അപ്‌ഡേറ്റ് വരികയാണ്. ബിസിനസ് ചാറ്റുകള്‍ കൂടുതല്‍ പ്രസക്തവും ഉപയോക്തൃ സൗഹൃദവുമാക്കുകയാണ് അപ്‌ഡേറ്റിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *