Your Image Description Your Image Description

തിരുവനന്തപുരം: യുവതി ഉൾപ്പെടെ മൂന്നം​ഗ സംഘം എംഡിഎംഎയുമായി പിടിയിൽ. അഞ്ജു, ജെഫിൻ, ഉമേഷ് എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 52 ​ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കഴക്കൂട്ടത്തുള്ള ഒരു സ്പായിലെ ജീവനക്കാരിയാണ് പിടിയിലായ അഞ്ജു.

സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബെം​ഗളുരുവിൽ നിന്നും ലഹരിമരുന്നുമായി എത്തിയപ്പോഴാണ് മൂന്നം​ഗ സംഘം പൊലീസിന്റെ വലയിലായത്.

ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈസമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts