Your Image Description Your Image Description

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തി​നു​ള്ള സ​മ​യം കു​റ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള റി​സ്ക്​ ബേ​സ്​​ഡ്​ മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​മാ​ണ്​ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ക​ട​ന മി​ക​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥാ​പ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന സം​വി​ധാ​ന​മാ​ണ്​ റി​സ്ക്​ ബേ​സ്​​ഡ്​ മാ​നേ​ജ്​​മെ​ന്‍റ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​റ്​ വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കും. മൂ​ന്നു​വ​ർ​ഷം കൂ​ടു​മ്പോ​ൾ ഇ​വ​രു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തും. ശ​രാ​ശ​രി പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​ങ്ങ​ൾ​ക്ക്​ ര​ണ്ട്​ വ​ർ​ഷ​ത്തെ ലൈ​സ​ൻ​സാ​ണ്​ അ​നു​വ​ദി​ക്കു​ക. വാ​ർ​ഷി​ക വി​ല​യി​രു​ത്ത​ലി​ന്​ ഈ ​സ്ഥാ​പ​ന​ങ്ങ​ളെ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. യു.​എ.​ഇ​യി​ൽ അം​ഗീ​കാ​ര​മു​ള്ള എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളേ​യും നി​ല​വാ​ര​മു​ള്ള പ്ര​ക​ട​ന സൂ​ച​ക​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ വി​ല​യി​രു​ത്തു​ന്നു​വെ​ന്ന്​ ഈ ​സം​രം​ഭം ഉ​റ​പ്പാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *