Your Image Description Your Image Description

വാഷിങ്ടണ്‍: ചൈനീസ് സാമൂഹിക മാധ്യമമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍ 75 ദിവസം കൂടി നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഈ സമയപരിധിക്കുള്ളില്‍ അമേരിക്കയില്‍ ടിക്ടോക്കിനെ അമേരിക്കന്‍ ഉടമസ്ഥതയില്‍ കൊണ്ടുവരാനുള്ള പുതിയ കരാറിലെത്തണം.

ചൈനയ്‌ക്കെതിരെ പകരം തീരുവ ഏര്‍പ്പെടുത്തിയതിനേ തിരിച്ചടിയായി അന്നുതന്നെ 34% അധിക തീരുവ ചൈനയുംഅമേരിക്കയ്‌ക്കെതിരെ പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്ക് വില്‍പനയില്‍ നിന്ന് പിന്മാറുന്നുവെന്നു ചൈനീസ് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് വൈറ്റ് ഹൗസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണു ടിക് ടോക്ക് വില്‍പന നടന്നാല്‍ ചൈനയ്‌ക്കെതിരായ പകരംതീരുവ ഇളവു ചെയ്യാമെന്ന വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയത്. ഇതിനാണ് 75 ദിവസം കൂടി പ്രവര്‍ത്തനാനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *