Your Image Description Your Image Description

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​തയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു അ​പ​ക​ടം. ​ദേശീ​യ​പാ​ത 66 മ​ണ​ത്ത​ല​യി​ൽ ബേ​ബി റോ​ഡി​ന് സ​മീപമായിരുന്നു അപകടമുണ്ടായത്. ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി മറിഞ്ഞായിരുന്നു അപകടം. ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാണ് മറിഞ്ഞത്.

റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതോടെ മറിയുകയായിരുന്നു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മ​ണ​ത്ത​ല പ​ള്ളി​ക്ക് മു​ൻ​വ​ശം മ​രം ക​യ​റ്റി വ​ന്ന ഒരു ലോറി മറിഞ്ഞ് അപകടമുണ്ടായത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽ കു​ണ്ടും കു​ഴി​ക​ളും മൂ​ടാ​തെ കി​ട​ക്കു​ന്ന​താ​ണ് അ​പ​ക​ട​മുണ്ടാകാനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *