Your Image Description Your Image Description

പന്തളം: പത്തനംതിട്ടയിൽ സുഹൃത്തിനെ സന്ദർശിക്കാൻ ആശുപത്രിയില്‍ പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ് മരിച്ചത്. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരനായിരുന്നു സുബീക്ക്. കഴിഞ്ഞ ദിവസമാണ് സുബീക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുഹൃത്തിന്റെ സന്ദർശിച്ച് മടങ്ങവേ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നും സംശയിക്കുന്നു.

ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപമാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം. വൈകീട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍, രോഗിയായ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വ്യാഴ്ച്ച ഏറെ വൈകിയിട്ടും സുബീകിന്റെ വിവരം ഒന്നും ലഭിക്കാത്തതിനാൽ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയിലാണ് സുബീക്കിനെ കണ്ടെത്തിയത്. അടുത്തുതന്നെ ബൈക്കും കിടക്കുന്നുണ്ടായിരുന്നു. വഴിയിലൂടെ പോയ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. താജുദ്ദീന്റെയും സഹീറയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *