Your Image Description Your Image Description

ദുബൈയുടെ ലോകോത്തര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കൊറിയർ സർവീസ് ആരംഭിച്ചു. എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ചതായി കമ്പനി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് പറക്കുന്ന 250 ലേറെ വിമാനങ്ങൾ പ്രയോജനപ്പെടുത്തി ഡോർ ടു ഡോർ കൊറിയർ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാണ് എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ പുതിയ സേവനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. പ്രഖ്യാപനത്തിന് മുമ്പേ കഴിഞ്ഞ ഒരുവർഷമായി പരീക്ഷണാടിസ്ഥാനത്തിൽ യുഎഇ, സൗദി, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, സൗത്ത് ആഫ്രിക്ക യു.കെ. എന്നീ രാജ്യങ്ങളിലേക്ക് ഈ സേവനം ആരംഭിച്ചിരുന്നു. 48 മണിക്കൂറിനകം ആയിരക്കണക്കിന് പാക്കേജുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി എമിറേറ്റ്‌സ് സ്‌കൈ കാർഗോ ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് ബദർ അബ്ബാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *