കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ.നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം.
സുപ്രധാനമായ മാറ്റങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏപ്രില്‍ 22 മുതല്‍ 12 കുറ്റങ്ങള്‍ക്ക് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാന്‍ ഏത് വിഭാഗത്തിലുള്ള പൊലീസിനും അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
1. മദ്യം, ലഹരിമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തില്‍ മോട്ടോര്‍ വാഹനം ഓടിക്കുക.
2. മരണത്തിനോ, പരുക്കിനോ കാരണമാകുന്ന ഒരു വാഹനാപകടം
3. റെഡ് സിഗ്നല്‍ ക്രോസ് ചെയ്യുക.
4. ഒരു വ്യക്തിയുടെ സുരക്ഷയെ അപകടപ്പെടുത്തി, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. വാഹനം നിര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍.
5. നിശ്ചയിച്ചിരിക്കുന്ന വേഗത പരിധി കടന്ന് 50 കിലോമീറ്ററില്‍ അധികം സ്പീഡില്‍ വാഹനം ഓടിക്കുക.
6. നിരോധിത പ്രദേശങ്ങളില്‍ ബഗ്ഗികള്‍ പോലുള്ള വാഹനം ഓടിക്കുക.
7. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് ഇല്ലാതെ പൊതു റോഡുകളില്‍ മോട്ടോര്‍ വാഹന മത്സരത്തില്‍ പങ്കെടുക്കുക.
8. അനുവദിച്ചിട്ടില്ലാത്ത ആവശ്യത്തിനായി ഒരു വാഹനം ഉപയോഗിക്കുക.
9. ആവശ്യമായ പെര്‍മിറ്റ് ഇല്ലാതെ ഫീസ് മേടിച്ച് യാത്രക്കാരെ(കള്ളടാക്‌സി) കൊണ്ടുപോകുക.
10. അശ്രദ്ധമായി വാഹനമോടിക്കുക വഴി ഡ്രൈവര്‍, യാത്രക്കാര്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കും അവരുടെ സ്വത്തിനും അപകടമുണ്ടാക്കുന്നത്.
11. സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തത്. സസ്‌പെന്‍ഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസന്‍സ് ഉപയോഗിക്കുക.
12. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ലൈസന്‍സ് നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെ വാഹനം ഓടിക്കുക.
റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ഗതാഗത ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ നടപ്പാക്കാനും ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.