Your Image Description Your Image Description

മൊഹാലി: വിദേശ ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2018ലാണ് ഇയാ​ൾ പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് ബജീന്ദർ സിംഗ് എന്ന പാസ്റ്ററിന്- മൊഹാലിയിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൊഹാലി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിക്രാന്ത് കുമാറിന്റേതാണ് വിധി. ബലാത്സംഗം, തടഞ്ഞുവയ്ക്കൽ, ബോധപൂർവ്വം പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾ ചെയ്തതായി തെളിഞ്ഞതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്. ബജീന്ദർ സിംഗിനെ പട്ട്യാലയിലെ ജയിലിലേക്ക് മാറ്റി.

വിദേശത്ത് ജോലി നൽകി അവിടെ ജീവിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടി വീട്ടിലെത്തിച്ചിരുന്നത്. വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഈ വീഡിയോ റെക്കോർഡ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് പരാതിക്കാരി ആരോപിച്ചത്. 2018ൽ ഡൽഹിയിലെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബജീന്ദർ സിംഗ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ബർ ങാട്ടി, രാജേഷ് ചൌധരി, ജതീന്ദർ കുമാർ, സിതാർ അലി, സന്ദീപ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കോടതി വിധി പ്രഖ്യാപിക്കുന്നതിനിടെ ബജീന്ദർ സിംഗിന്റെ നിരവധി അനുയായികൾ കോടതിയിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ചത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ പ്രാർത്ഥനാ യോഗത്തിലേക്ക് ക്ഷണിച്ച് മാന്യമായ പെരുമാറ്റത്തിലൂടെയാണ് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനം.

വിദേശയാത്രയ്ക്ക് പണം നൽകണമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ പീഡന ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. മറ്റൊരു സ്ത്രീയും ഇയാൾക്കെതിരെ പീഡന പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് വിചാരണ പൂർത്തിയായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *