Your Image Description Your Image Description

286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സനിത വില്യംസിനോട് ആകാശത്തുനിന്ന് ഇന്ത്യയെ കാണാനെങ്ങനെയുണ്ടെന്ന ചോദ്യത്തിന് “വിസ്മയകരം, മറ്റൊരു വിധത്തില്‍ വിശേഷിപ്പിക്കാനാകില്ല” എന്നായിരുന്നു മറുപടി. നാസയുടെ വാര്‍ത്താസമ്മേളനത്തിലാണ് നല്‍കിയ സുനിത വില്യംസ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

“അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലിരുന്ന് ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ ബുച്ച് ചിത്രങ്ങള്‍ പകര്‍ത്തുമായിരുന്നു, അവയെല്ലാം തന്നെ അതിമനോഹരമായിരുന്നു”, എന്നും സുനിത വില്യംസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളുടെ നിര മുതല്‍ ഹിമാലയപര്‍വ്വത്തിന്റെ മനോഹാരിത വരെയുള്ള ഇന്ത്യന്‍കാഴ്ചകള്‍ തനിക്ക് ആനന്ദം പകര്‍ന്നതായി സുനിത വില്യംസ് പറഞ്ഞു. രാത്രികാലത്ത് ഇന്ത്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ തെളിയുന്ന വിളക്കുകളും പകല്‍ സമയത്ത് ഹിമായലക്കാഴ്ചയും ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായി അനുഭവപ്പെട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തില്‍ തങ്ങിയ ഇരുവരും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിലാണ് മാര്‍ച്ച് 18 ന് തിരികെ എത്തിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എത്തിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌കിനും സുനിത വില്യംസും ബുച്ച് വില്‍മോറും നന്ദിയറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *