പാലക്കാട്: തൃത്താലയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തൃത്താല ഞാങ്ങാട്ടിരിയിലാണ് യുവാവിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പട്ടാന്പി വലപ്പുഴ സ്വദേശി ബഷീർ ആണ് മരണപ്പെട്ടത്.
വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികൾ. പോലീസ് സ്ഥലത്തെത്തി അന്വേഷണം മേൽനടപടികൾ സ്വീകരിച്ചു.