കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.
ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ മോഷ്ടിച്ചത്. പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നും 3000 രൂപയാണ് എസ്ഐ എടുത്തത്.
പേഴ്സിലെ പണത്തിന്റെ കണക്ക് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം പിടികൂടിയത്.