Your Image Description Your Image Description

ഇം​ഗ്ലണ്ട് ലയണൽസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ കരുൺ നായർ ഇടം പിടിക്കാൻ സാധ്യത. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യ എ ടീമിലേക്ക് കരുണിന് അവസരമൊരുക്കുന്നത്.

അതേസമയം റുതുരാജ് ​ഗെയ്ക്വാദാകും ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാകുക.

വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിം​ഗ്സുകളിൽ നിന്നായി 779 റൺസാണ് കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെ‍ഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിലും കരുൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 ഇന്നിം​ഗ്സുകളിലായി കരുൺ 863 റൺസ് രഞ്ജി ട്രോഫിയിൽ അടിച്ചുകൂട്ടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യ എയ്ക്കായി നടത്താൻ കഴിഞ്ഞാൽ ദേശീയ ടീമിലേക്കും കരുണിന് അധികം വൈകാതെ മടങ്ങിയെത്താൻ സാധിക്കും.

ഇം​ഗ്ലണ്ടിനെതിരെ ജൂൺ 30ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ മുൻ നിര താരങ്ങളും ഇന്ത്യ എ ടീമിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ. മെയ് 25ന് നടക്കുന്ന ഐപിഎൽ ഫൈനലിന് ശേഷം എത്ര താരങ്ങളാണ് ഇന്ത്യ എ ടീമിനൊപ്പം ചേരുക എന്നാണ് ഇനി അറിയാൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *