Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റിലെ രാജാവായ വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസ്. വിരാട് കോഹ്‍ലി ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിന് തന്നെ റോൾ മോഡലാണെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്.

‘വിരാടും ഞാനും ഏറെക്കാലമായി സുഹൃത്തുക്കളാണ്. കോഹ്‍ലിയുടേത് എത്രയോ മഹത്തായ കരിയറാണ്. ഒരിക്കലും വിരാടിന്റെ കരിയറിന് അവസാനമായിട്ടില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാൻ കോഹ്‍ലിക്ക് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനായി വിരാട് എത്രയോ മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. യുവതാരങ്ങൾ കോഹ്‍ലിയെപ്പോലെ കളിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും സംസ്കാരം കോഹ്‍ലി മാറ്റിമറിച്ചു.’ സ്റ്റോയിനിസ് പറഞ്ഞു.

ഇന്ത്യയുടെ യുവതാരങ്ങൾക്ക് ലോക ക്രിക്കറ്റിൽ അവരുടെ കഴിവുകൾ പുറത്തെടുക്കാൻ വലിയ അവസരങ്ങളാണ് ഉള്ളതെന്നും സ്റ്റോയിനിസ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ യുവതാരങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഐപിഎല്ലിൽ ഭയമില്ലാതെ കളിക്കുന്നത് ഇന്ത്യൻ യുവനിരയുടെ കഴിവുകൾ വളർത്തിയെടുക്കുന്നുവെന്നും സ്റ്റോയിനിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *